05:28pm 11 November 2026
NEWS
എൻ സി എ എറണാകുളം സോണൽ കോൺഫ്രൻസ് ശനിയാഴ്ച
22/10/2025  07:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എൻ സി എ എറണാകുളം സോണൽ കോൺഫ്രൻസ് ശനിയാഴ്ച

കോതമംഗലം: ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റി സംസ്ഥാനത്തിൻറെ സാമ്പത്തിക ഘടനയിൽ മികച്ച സ്ഥാനം വഹിക്കുന്ന നിധി കമ്പനികളുടെ എറണാകുളം ജില്ല സോണൽ കോൺഫ്രൻസ് ഈ മാസം 25 ന് കോതമംഗലത്ത് നടക്കും.ശനിയാഴ്ച രാവിലെ 10.30 ന് കോതമംഗലം കറുകടം പ്രാഡ റെസിഡൻസിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൻറെ ഉദ്ഘാടനം ആൻറണി ജോൺ എം എൽ എ നിർവഹിക്കും. സോണൽ പ്രസിഡൻറ് എം. വി മോഹനൻ അധ്യക്ഷനാകും. സെക്രട്ടറി കെ. ഒ വർഗീസ്, ജോ. സെക്രട്ടറി ജോബി ജോർജ്, സ്വാഗതസംഘം ചെയർമാൻ വി. എസ് തങ്കപ്പൻ, ജനറൽ കൺവീനർ എം. യു ബേബി, സംസ്ഥാന കമ്മിറ്റി അംഗം യു. ടി രാജൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് നടക്കുന്ന വാർഷിക പൊതുയോഗം നിധി കമ്പനീസ് അസോസിയേഷൻ (എൻ സി എ) സംസ്ഥാന പ്രസിഡൻറ് ഡേവീസ് എ. പാലത്തിങ്കൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എ. എ സലീഷ് മുഖ്യപ്രഭാഷണം നടത്തും. കോമ്പൗണ്ടിംഗ് സംബന്ധിച്ച വിഷയങ്ങളിലെ ചർച്ചകൾക്ക് വൈസ് പ്രസിഡൻറ് ഇ. എ ജോസഫ് നേതൃത്വം നൽകും. സ്വാഗതസംഘം വൈസ് ചെയർമാൻമാരായ ജോഷി ടി. ബി, അഗസ്റ്റസ് സിറിൽ, സംസ്ഥാന കമ്മിറ്റി അംഗം സേവ്യാർ ജിൻസൺ, സോണൽ വൈസ് പ്രസിഡൻറുമാരായ എം. പി മത്തായി, സി രാജഗോപാൽ, ഡോ. കെ. പത്മനാഭൻ, മുൻ സോണൽ പ്രസിഡൻറ് ജെന്നി എം. ജോർജ് എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും ബിസിനസ് പെർഫോമൻസ്, വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം, ചികിത്സ സഹായധന വിതരണം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, കലാപരിപാടികൾ, കുടുംബ സംഗമം തുടങ്ങിയവയാണ് മറ്റു പരിപാടികൾ. എറണാകുളം ജില്ലയിലെ നൂറിൽപരം നിധി കമ്പനികളുടെ മാനേജിംഗ് ഡയറക്ടർമാർ, ഡയറക്ടേഴ്സ്, ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവർ സോണൽ കോൺഫറൻസിൻറെ പങ്കെടുക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഭാരവാഹികളായ എം. വി മോഹനൻ, കെ. ഒ വർഗീസ്, ഡോ. കെ. പത്മനാഭൻ, > സേവ്യർ ജിൻസൺ, വി. എസ് തങ്കപ്പൻ, എം. വി ബേബി, സിജോ പീറ്റർ എന്നിവർ പത്ര സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img